സ്ത്രീയെ പുരുഷനാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ശസ്ത്രക്രിയകള്‍ വിജയിച്ചില്ല; 3,06,772 രൂപ നഷ്ടപരിഹാരം അനുവദിച്ചു
തിരുവനന്തപുരം: സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു. കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ…
വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ സ്കൂളിൽവച്ച് ബലാത്സംഗം ചെയ്തു; പ്രതി ഒളിവിൽ
ലഖ്നൗ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പ്രിൻസിപ്പൽ സ്കൂളിൽ വച്ച് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിലെ കോഖ്റാജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലായ ഡി.കെ മിശ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഏപ്രിലിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു…
ജനവിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടു; ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരും: ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: ജനങ്ങള്‍ നല്‍കിയ വിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ നാളുകള്‍ അവസാനിച്ചെന്നും ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നപ്പോല്‍ പ്രതിപക്ഷം ദുര്‍ബലമായിരുന്നു. അവിടെ സ്വേച്ഛാധിപത്യം മാത്രമാണുണ്ടായിരുന്നത്. അന്ന്…
സിപിഐഎം മുസ്ലീം പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കുന്നുവെന്ന്, കെ സുരേന്ദ്രന്‍
ന്യൂഡല്‍ഹി: എല്ലാ മണ്ഡലങ്ങളിലും ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹമാസിന് വേണ്ടി വോട്ട് ചോദിച്ചുവെന്നും സിപിഐഎം മുസ്ലീം പാര്‍ട്ടിയായി മാറാന്‍ ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കേവലമായ വോട്ട് ഷിഫ്റ്റ് അല്ല.…
സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ…
വി.കെ. ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ നല്‍കുമെന്ന് ബെറ്റ്; വാക്കു പാലിച്ച് സി.പി.എം. പ്രവര്‍ത്തകന്‍, 75283 രൂപ കൈമാറി
പാലക്കാട്: വി.കെ. ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വച്ച് നല്‍കുമെന്ന ബെറ്റ് വച്ച സി.പി.എം. പ്രവര്‍ത്തകന്‍ വാക്കുപാലിച്ചു. സി.പി.എം. പ്രവര്‍ത്തകന്‍ തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖാണ് ബെറ്റുവച്ച പണം നല്‍കിയത്. വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ…
പ്രവേശനം അനുവദിച്ചില്ല; ജെസിബിയുമായെത്തി വാട്ടർതീം പാർക്ക് പൊളിച്ച് ജനക്കൂട്ടം
ജയ്പ്പൂർ: പ്രവേശനം സൗജന്യമാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാട്ടർപാർക്ക് നശിപ്പിച്ച് ആൾക്കൂട്ടം. രാജസ്ഥാനിലെ ചിറ്റോർഗഢ് ജില്ലയിലെ ഹാമിർഗഢിലെ കിങ്സ് വാട്ടർ പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ജെസിബിയുമായി ഇരച്ചെത്തിയ 150ലേറെ വരുന്ന ആളുകളാണ് പാർക്കിന് കേടുപാടുകൾ വരുത്തിയത്. ചില യുവാക്കൾ പ്രവേശന നിരക്കിനെച്ചൊല്ലി…
കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു
ഡൽഹി: കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതിൽ എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.…
കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട് മരണം; മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവ നേഴ്സിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമൽരാജിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാത്രിയോടെ തിരയിൽപ്പെട്ട് അമൽരാജിനെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. തിരച്ചിൽ തുടർന്ന ഇന്ന് കൊല്ലം പോർട്ടിനുള്ളിൽ നിന്നാണ്…
കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഒരാൾ വെന്തുമരിച്ചു
കോഴിക്കോട്∙ കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ…