എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഡല്‍ഹി വനിതാ കമ്മിഷന്റെ (ഡിസിഡബ്ല്യു) മുന്‍ അദ്ധ്യക്ഷയായിരുന്ന മലിവാളിനോട് കാണിച്ച പെരുമാറ്റം ലജ്ജാകരമാണെന്ന് സീതാരാമന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് തന്റെ പാര്‍ട്ടി എംപി സ്വാതി മലിവാളിനോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തതിനെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഒരക്ഷരം മിണ്ടിയില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ബുധനാഴ്ച ലഖ്നൗ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി കേജ്രിവാളിനൊപ്പം സ്വാതി മലിവാളിനെ മര്‍ദിച്ച സഹായി ബിഭാവ് കുമാറിനെ കണ്ടതിന് പിന്നാലെ മന്ത്രി ആഞ്ഞടിച്ചു. ‘ഉത്തര്‍പ്രദേശില്‍, അദ്ദേഹം (കെജ്രിവാള്‍) പ്രതികള്‍ക്കൊപ്പം നടക്കുന്നത് കണ്ടതായി ഞാന്‍ അറിഞ്ഞു. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായ ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറുന്നത് തികച്ചും ലജ്ജാകരമാണ്’ സീതാരാമന്‍ പറഞ്ഞു.