• Tue. Dec 24th, 2024

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

ByPathmanaban

May 14, 2024

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

സുലോചനയെ ശസ്ത്രക്രിയയ്ക്കായി മിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിലാരുടേയും പരിക്ക് ഗുരുതരമല്ല.

Spread the love

You cannot copy content of this page