തിരുവനന്തപുരം: കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ റെയില്‍വേക്കെതിരെ വനംമന്ത്രി എകെ ശശീന്ദ്രന്‍. വേഗത നിയന്ത്രിക്കുന്നതില്‍ റെയില്‍വേക്ക് ശുഷ്‌കാന്തി ഉണ്ടായില്ല. വേഗനിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിന്‍ ഓടിയിരുന്നത് എന്ന് കണ്ടെത്തി. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷന്‍ മാനേജരുമായി ചര്‍ച്ച നടത്തും. വനം വകുപ്പും റെയില്‍വേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനയെ ഇടിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിന്‍ ഇടിച്ച് ചെരിയുന്നത്. ആനക്കുട്ടിയുടെ മൃതദേഹം ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. വൈകാതെ പോസ്റ്റ്മര്‍ട്ടം നടത്തും.