തിരുവനന്തപുരം: മുസ്ലിംലീഗിനെ കടന്നാക്രമിച്ച് സിപിഐഎം നേതാവ് എ കെ ബാലന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിങ്ങിലും പ്രചരണത്തിലും പലവിധത്തില്‍ ആര്‍എസ്എസുമായി കോണ്‍ഗ്രസ് കൂട്ടുകൂടിയെന്നും മറുവശത്ത് മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നുമാണ് എ കെ ബാലന്റെ ആരോപണം. മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു എ കെ ബാലന്റെ ഗുരുതര ആരോപണം.
യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിലാണ്. ആര്‍എസ്എസുമായും യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കിയെന്നും എ കെ ബാലന്‍ പറഞ്ഞു. തൃശ്ശൂരില്‍ കുറെ കോണ്‍ഗ്രസുകാര്‍ സുരേഷ് ഗോപിക്ക് വോട്ടുചെയ്തു. ഇതിനു പകരം പാലക്കാട് ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കിയെന്നും എ കെ ബാലന്‍ ആരോപിച്ചു. ഇക്കാര്യം ബിജെപി പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കളി കളിച്ചാലും എല്‍ഡിഎഫ് മിന്നുന്ന ജയം നേടുമെന്നും എ കെ ബാലന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ പരാമര്‍ശത്തില്‍ പിസി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു. പിസി ജോര്‍ജിന്റെ മകന്‍ ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയണം. ഷോണ്‍ ജോര്‍ജിന് മാപ്പു പറയേണ്ടി വരുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു