• Tue. Dec 24th, 2024

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍; ചികിത്സ തുടരുന്നു

ByPathmanaban

Mar 29, 2024

പിഡിപി സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മഅ്ദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മഅ്ദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്‌സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅ്ദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅ്ദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Spread the love

You cannot copy content of this page