• Tue. Dec 24th, 2024

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമര്‍പ്പിക്കണം: ഹൈക്കോടതി

ByPathmanaban

Apr 13, 2024

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പട്ടികയോടൊപ്പം ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 16ന് റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.സാമ്പിള്‍ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ 17ന് തീരുമാനമെടുക്കും. തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും.

Spread the love

You cannot copy content of this page