പത്തനംതിട്ട: ഉച്ചഭാഷിണി സംവിധാനത്തിലെ പ്രശ്നങ്ങള്‍മൂലം മൈക്ക് ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം. അടൂരിലെ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലിലായിരുന്നു തിങ്കളാഴ്ച രാവിലെ 9.30-ന് പത്രസമ്മേളനം തുടങ്ങിയത്.
രണ്ട് ദിവസം മുമ്പ് കോട്ടയത്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് മുമ്പില്‍ മൈക്ക് പണിമുടക്കിയിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ തലയോലപ്പറമ്പ് പള്ളിക്കവലയില്‍ നടക്കുന്നതിനിടെയായിരുന്നു ഇത്. പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചയുടനെയാണ് മൈക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. തുടക്കം മുതല്‍ ഉച്ചഭാഷിണി പ്രശ്നമായി. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ഒപ്പം കണക്ഷന്‍ തകരാര്‍ മൂലമുള്ള അപശബ്ദവും കയറിവന്നു. അധികൃതര്‍ നന്നാക്കാന്‍ നോക്കിയെങ്കിലും ശരിയായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിതന്നെ മൈക്ക് ഓഫ് ചെയ്ത് പത്രസമ്മേളനം തുടരുകയായിരുന്നു.