• Tue. Dec 24th, 2024

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ വയനാട്ടിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു

ByPathmanaban

Apr 6, 2024

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തിന്റെ അന്വേഷണം ഏറ്റെടുത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം വയനാട്ടില്‍ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശം. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ അറിയിച്ചത്.

ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി സംസാരിച്ചു. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനുമായും സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താല്‍ക്കാലിക ക്യാമ്പ്. ഡല്‍ഹിയില്‍ നിന്ന് ഒരു എസ്പിയുടെ നേതൃത്വത്തില്‍ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഒരാഴ്ച ടീം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം.

സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ട കോളേജിലെ ഹോസ്റ്റല്‍ അടക്കം സന്ദര്‍ശിക്കും.കേസ് രെഖകളുടെ പകര്‍പ്പ് പൊലീസ് സിബിഐ ക്ക് കൈമാറി.അന്വേഷണം ഏറ്റെടുത്ത വിവരം കല്‍പ്പറ്റ കോടതിയെ അടുത്ത ദിവസം അറിയിക്കും. അതിനുശേഷമാകും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവുക.

Spread the love

You cannot copy content of this page