ആലപ്പുഴ: വ്യാജ വീഡിയോ പ്രചരണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി എഎം ആരിഫ് എംപി. ഏതോ എംഎല്‍എയെ നാട്ടുകാര്‍ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് ആരിഫ് പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും മത്സരിച്ച് വിഡിയോ പ്രചരിപ്പിക്കുന്നു. ജോ ജോസഫിനെതിരെ അന്ന് വ്യാജ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഇത് പ്രചരിപ്പിച്ച ആളെയും പിടിക്കും. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജ് വഴിയും പ്രചരിപ്പിക്കുന്നു. ശബരിമലയെ പറ്റിയുള്ള പ്രസംഗം നടുക്ക് വച്ച് കട്ട് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നു എന്നും ആരിഫ് പ്രതികരിച്ചു.