• Tue. Dec 24th, 2024

‘ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്’ എന്ന കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍

ByPathmanaban

Apr 1, 2024

ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. 1980ലെ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം ഉണ്ടായത്.

1980-ല്‍ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലര്‍ സംസാരിക്കുന്നതെന്ന് ശ്രീപെരമ്പത്തൂരിലെ ജനങ്ങള്‍ മനസ്സിലാക്കണം. ഹിന്ദി-സംസ്‌കൃതം, വടക്ക്-തെക്ക്, ഇതാണത്. അവര്‍ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകള്‍ വലിച്ചെറിഞ്ഞിട്ടില്ല. ഇതാണ് ഡിഎംകെ-അണ്ണാമലൈ പറഞ്ഞു. അതേസമയം, അണ്ണാമലൈയുടെ പരാമര്‍ശത്തിനെതിരെ ഡിഎംകെയും അണ്ണാഡിഎംകെയും രംഗത്തെത്തി.

മോദി ഇതിനെതരെ പ്രതികരിച്ചിട്ടില്ലെന്നും അവര്‍ വിമര്‍ശിച്ചു. ഹിന്ദിവിരുദ്ധ സമരത്തിലെ രക്തസാക്ഷികളെ അപമാനിച്ചെന്ന് ഡിഎംകെ വിമര്‍ശിച്ചു. അണ്ണാമലൈ പറയുന്നത് വിവരക്കേടാണെന്ന് അണ്ണാഡിഎംകെയും പ്രതികരിച്ചു.

Spread the love

You cannot copy content of this page