രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍പിജി വിലയില്‍ വലിയ ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഏപ്രിലില്‍ എല്‍പിജി സിലിണ്ടറിന്റെ വില എണ്ണ വിപണന കമ്പനികള്‍ കുറച്ചു. 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 32 രൂപ കുറഞ്ഞു. പുതിയ നിരക്കുകള്‍ ഇന്ന് നിലവില്‍ വന്നു. അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
വിവിധയിടങ്ങളിലെ നിരക്ക് ഇങ്ങനെ
ഏറ്റവും പുതിയ വിലക്കുറവിന് ശേഷം തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 30.50 രൂപ കുറഞ്ഞ് 1764.50 രൂപയായി. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 32 രൂപ കുറഞ്ഞു. ഇപ്പോള്‍ 1879 രൂപയ്ക്ക് സിലണ്ടര്‍ ലഭിക്കും. മുംബൈയില്‍ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞ് 1717.50 രൂപയിലും ചെന്നൈയില്‍ 30.50 രൂപ കുറഞ്ഞ് 1930 രൂപയിലും എത്തിയിട്ടുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറിന് ലഖ്നൗവില്‍ 1877.50 രൂപയും ജയ്പൂരില്‍ 1786.50 രൂപയും ഗുരുഗ്രാമില്‍ 1770 രൂപയും പട്നയില്‍ 2039 രൂപയുമായി. കഛഇഘ വെബ്സൈറ്റ് അനുസരിച്ച്, ഈ മാറിയ നിരക്കുകള്‍ 2024 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
നേരത്തെ മാര്‍ച്ച് ഒന്നിന് ഡല്‍ഹിയില്‍ 1795 രൂപയ്ക്കും കൊല്‍ക്കത്തയില്‍ 1911 രൂപയ്ക്കും മുംബൈയില്‍ 1749 രൂപയ്ക്കും ചെന്നൈയില്‍ 1960.50 രൂപയ്ക്കുമാണ് 19 കിലോ എല്‍പിജി സിലിണ്ടര്‍ ലഭ്യമായിരുന്നത്