• Thu. Dec 19th, 2024

ഒടിടിയിലെത്തുന്നത് ആടുജീവിതത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍

ByPathmanaban

Mar 31, 2024

നിറ സദസ്സോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ആടുജീവിതം. 70 ശതമാനത്തിലധികം തിയേറ്റര്‍ ഓക്യുപെന്‍സിയാണ് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക തിയേറ്ററുകളിലും. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും സിനിമ തിയേറ്റര്‍ വിടില്ല എന്ന കാര്യത്തില്‍ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയ വേര്‍ഷനാകും എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം ഇപ്പോള്‍ കാണുന്ന രണ്ട് മണിക്കൂര്‍ 57 മിനിറ്റിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലാണെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സമയക്രമം പാലിക്കാന്‍ ഫൂട്ടേജില്‍ നിന്ന് 30 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സീന്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ആടുജീവിതം ഒടിടി റിലീസ് ആകുമ്പോള്‍ തിയേറ്ററില്‍ കാണാത്ത സീനുകളും ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആടുജീവിതത്തിന്റെ അണ്‍കട്ട് വേര്‍ഷനായി ഒടിടിയില്‍ റിലീസ് ചെയ്യാനാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരം. സിനിമയുടെ സ്വീകാര്യതയും തിയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്കും പരിശോധിക്കുമ്പോള്‍ ആടുജീവിതം ഒടിടിയിലെത്താന്‍ മെയ് എങ്കിലും ആകുമെന്ന് കണക്കുകൂട്ടലുമുണ്ട്. ഒടിടി റിലീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Spread the love

You cannot copy content of this page