ഡല്‍ഹി രാം ലീല മൈതാനിയില്‍ ഇന്ത്യാ മുന്നണി ആഹ്വാനം ചെയ്ത മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ‘ലോക്തന്ത്ര ബച്ചാവോ’ റാലിയില്‍ ഇന്ത്യ മുന്നണിയിലെ മുഴുവന്‍ ഉന്നത നേതാക്കളും പങ്കെടുത്തു. കേജ്രിവാള്‍ ഒരു സിംഹമാണെന്നും അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ കഴിയില്ല’ എന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത പറഞ്ഞു.
‘നിങ്ങളുടെ സ്വന്തം കേജ്രിവാള്‍ നിങ്ങള്‍ക്ക് ജയിലില്‍ നിന്ന് ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഈ സന്ദേശം വായിക്കുന്നതിന് മുമ്പ് ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ശരിയായ കാര്യമാണോ ചെയ്തത്? കേജ്രിവാള്‍ യഥാര്‍ത്ഥ രാജ്യസ്നേഹിയും സത്യസന്ധനുമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ കേജ്രിവാള്‍ ഒരു സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ കഴിയില്ല. സുനിത പറഞ്ഞു
മാര്‍ച്ച് 21 ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രതിപക്ഷ ഇന്ത്യ മുന്നണി മഹാ റാലി സംഘടിപ്പിച്ചത്.