• Sun. Dec 22nd, 2024

ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി

ByPathmanaban

Mar 31, 2024

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍ഡിഎഫിന്റെ ചിത്രമൊട്ടിച്ചുമാണ് ഫ്ളക്സ് നശിപ്പിച്ചത്.

കഴിഞ്ഞ തവണ രമ്യയുടെ ഫ്ളക്സ് തീവച്ചുനശിപ്പിച്ചിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്ളക്സ് കത്തിച്ചത്. സംഭവത്തില്‍ യുഡിഎഫ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു

Spread the love

You cannot copy content of this page