• Mon. Dec 23rd, 2024

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ്; ലോക്തന്ത്ര ബച്ചാവോ’ റാലിയുമായി ഇന്ത്യ മുന്നണി

ByPathmanaban

Mar 31, 2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരായ  പ്രതിഷേധ സൂചകമായി ഇന്ത്യാ മുന്നണി റാലി സംഘടിപ്പിക്കുന്നു. നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ ഉന്നത നേതാക്കൾ ഞായറാഴ്ച ഡൽഹിയിൽ ‘ലോക്തന്ത്ര ബച്ചാവോ’ റാലി നടത്തും.

മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കെജ്‌രിവാളും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറനും റാലിയിൽ സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു . മദ്യ കുംഭകോണത്തിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളാണ് കെജ്രിവാളെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചു

Spread the love

You cannot copy content of this page