• Tue. Dec 24th, 2024

കെ സുരേന്ദ്രന് തോല്‍ക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍കും: കെ മുരളീധരന്‍

ByPathmanaban

Mar 30, 2024

തൃശ്ശൂര്‍: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍ക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍.രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. വയനാട്ടില്‍ സുരേന്ദ്രന്‍ ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ലയെന്നും അടുത്ത നിയമസഭയിലും തോല്‍ക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെടുന്നത് ക്രിസ്ത്യന്‍ സമൂഹവും തകര്‍ക്കപ്പെടുന്നത് അവരുടെ ദേവാലയവുമാണ്. ഇത്തരം ആശങ്കകള്‍ അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. യു ഡിഎഫും കോണ്‍ഗ്രസും മുന്നോട്ടു വെക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസത്തെ സംരക്ഷിക്കുന്ന നിയമങ്ങളാണെന്നും രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ ജീവന്‍മരണ പോരാട്ടം കോണ്‍ഗ്രസ് നടത്തുമെന്നും അതില്‍ രാജ്യത്തെ മുഴുവന്‍ മതേതരവാദികളും പിന്തുണക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.സുരേന്ദ്രന്‍ തോല്‍ക്കാന്‍ വേണ്ടിയാണ് ബി ജെ പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയാക്കിയത്. അതിന്റെ എല്ലാ സങ്കടവും അദ്ദേഹത്തിന്റെ മുഖത്ത് കാണാം. മണിപ്പുര്‍ വിഷയത്തെ രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമെന്നാണ് ബി ജെ പി പറയുന്നത്.

Spread the love

You cannot copy content of this page