ചെന്നൈ: 96 എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് ഏറെ പ്രശംസ നേടിയ താരങ്ങളാണ് ആദിത്യ ഭാസ്കറും ഗൗരി ജി കിഷനും. ഇപ്പോള്‍ തമിഴിലും മലയാളത്തിലും തിരക്കേറിയ നടിയാണ് ഗൗരി. മലയാളത്തില്‍ ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിലാണ് അവസാനം ഗൗരി ജി കിഷന് അഭിനയിച്ചത്. കഴിഞ്ഞ ദിവസം നടിയുടെ ഒരു കല്ല്യാണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 96 എന്ന ചിത്രത്തില്‍ ഗൗരിയുടെ ജോഡിയായ ആദിത്യ ഭാസ്കറുമായി ചേര്‍ന്ന് നില്ക്കുന്ന വിവാഹ ചിത്രം ആയിരുന്നു അത്. എന്നാല്‍ പിന്നാലെ തന്ന അതിന്റെ സസ്പെന്‍സും പൊളിഞ്ഞു. ഇത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പടം ആയിരുന്നു.
വിഘ്നേഷ് കാര്‍ത്തി സംവിധാനം ചെയ്യുന്ന ഹോട്ട് സ്പോട്ട് എന്ന തമിഴ് ചിത്രത്തിലെ രംഗങ്ങളായിരുന്നു അത്. .. കലൈയരശന്‍, സാന്‍ഡി മാസ്റ്റര്‍, ജനനി, ആദിത്യ അമ്മു അഭിരാമി തുടങ്ങിയ യുവതാര നിരയാണ് റൊമാന്റിക് കോമഡിയായ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിക്സര്‍ എന്റര്‍ടെയ്മെന്റാണ് നിര്‍മ്മാതാക്കള്‍. 96 , 2018 പുറത്തിറങ്ങിയ പ്രണയ ചിത്രമായിരുന്നു. വിജയ് സേതുപതി, തൃഷ കൃഷ്ണന് എന്നിവര്‍ കേന്ദ്രകഥാപാത്രമാക്കി എത്തിയ ചിത്രം സി പ്രേം കുമാറാണ് തിരകഥ എഴുതി സംവിധാനം ചെയ്തത്. ചിത്രത്തില്‍ വിജയ് സേതുപതി, തൃഷ എന്നിവരുടെ സ്കൂള്‍ കാലമാണ് ഗൗരിയും ആദിത്യയും അവതരിപ്പിച്ചത്. ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു