• Tue. Dec 24th, 2024

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; ബോക്‌സ് ഓഫീസ് കുലുക്കി ആടുജീവിതം

ByPathmanaban

Mar 29, 2024

റിലീസിന് ശേഷം ഗംഭീര അഭിപ്രായമാണ് ആടുജീവിതം സിനിമക്ക് ലഭിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഒരു വലിയ കുലുക്കമുണ്ടാക്കിക്കൊണ്ടാണ് ആടുജീവിതം റിലീസിനെത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും (3.35) മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെയും (5.85 കോടി) റിലീസ് കളക്ഷനെ തിരുത്തിയെഴുതിയിരിക്കുകയാണ് ആടുജീവിതം. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് റിലീസ് ദിനത്തില്‍ മലയാളത്തില്‍ നിന്ന് മാത്രം ആകെ നേടിയത് ആറ് കോടിയില്‍ അധികം കളക്ഷനാണ്. ഇത് പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവു വലിയ ഓപ്പണിംഗാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്ന് മാത്രം ഇന്ത്യയില്‍ 7.45 കോടി സ്വന്തമാക്കിയതായി സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി, മലയാളത്തില്‍ നിന്ന് 6.5 കോടി എന്നിങ്ങനെയാണ് കണക്ക്. തിയറ്റര്‍ ഓക്യുപെന്‍സിയില്‍ മലയാളത്തില്‍ 57.79 ശതമാനവും കന്നഡയില്‍ 4.14 ശതമാനവും തമിഴില്‍ 17.84 ശതമാനവും തെലുങ്കില്‍ 14.46 ശതമാനവും ഹിന്ദിയില്‍ 4.14 ശതമാനവും ആണ്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ആടുജീവിതത്തിന് സംഗീതം നല്‍കിയത് എ ആര്‍ റഹ്‌മാനും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയത് റസൂല്‍ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിക്കുന്നത്.

Spread the love

You cannot copy content of this page