കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ്. 1,700 കോടിയുടെ പുതിയ നോട്ടീസ് ആദയ നികുതി വകുപ്പ് കോൺഗ്രസിനു കൈമാറി. 2017-18 മുതൽ 20-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക.
ഈ കാലഘട്ടത്തിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
നേരത്തെ 2014-15, 16- 17 വരെയുള്ള പുനർ നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാമ്പത്തിക വർഷം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ്.
രേഖകളൊന്നുമില്ലാതെയാണ് നോട്ടീസെന്നു കോൺഗ്രസ് ആരോപിക്കുന്നു. ആദയ നികുതി വകുപ്പിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും പാർട്ടി ആരോപിച്ചു.