• Tue. Dec 24th, 2024

‘സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം വേണം’ ; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

ByPathmanaban

Mar 28, 2024

തിരുവനന്തപുരം : സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. റാങ്ക് ലിസ്‌റ്റ് കാലാവധി കഴിയുന്നതിന് മുൻപുതന്നെ നിയമനം നടത്താൻ തയ്യാറാകണമെന്നാണ് ആവശ്യം.

പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുകയാണ്. കേരളത്തിലെ പൊലീസ് സേനയിലേക്ക് പോലും നിയമനം നടത്താൻ കഴിയാത്ത സാഹചര്യം എങ്ങനെ സംജാതമായി എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരമൊരു സാഹചര്യത്തിലേക്ക് കേരളം വന്നെത്തിയത് എങ്ങനെയെന്ന് പരിശോധിക്കണം.

ഉദ്യോഗാർഥികളുടെ പ്രശ്‌നത്തിന് നിയമനം നടത്തിക്കൊണ്ട് പരിഹാരം ഉണ്ടാക്കണം. ഏപ്രിൽ 12ന് കാലാവധി അവസാനിക്കും. റാങ്ക് ലിസ്‌റ്റിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമനം ഉറപ്പാക്കണം. ഉദ്യോഗാർഥികളുടെ സങ്കടത്തിന് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Spread the love

You cannot copy content of this page