ഹിറ്റ് നോവല്‍ റാം കെയര്‍ ഓഫ് ആനന്ദി (Ram c/o Anandhi:) പിഡിഎഫ് രൂപത്തില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രതികരണവുമായി അഖില്‍ പി ധര്‍മ്മജന്‍. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അഖില്‍ട് വീഡിയോയില്‍ പറയുന്നു. അടുത്ത കാലത്ത് എറ്റവും കൂടുതല്‍ എഡിഷന്‍ ഇറങ്ങിയ നോവലായ ‘റാം C/O ആനന്ദി നോവല്‍ പിഡിഎഫാക്കി പ്രചരിപ്പിക്കുനതായി രചയിതാവ് അഖില്‍ പി ധര്‍മ്മജന്‍. ഇക്കാര്യം വ്യക്തമാക്കി അദേഹം പോലീസിന് പരാതി നല്‍കി.
നോവല്‍ മുഴുവനായും സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തിലാക്കി ആളുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യപ്പെടുകയാണെന്നും എങ്ങനെയെങ്കിലും പുസ്തകവില്‍പന അവസാനിപ്പിക്കുകയും തന്നെ മാനസികമായി തകര്‍ക്കുകയും ചെയ്യുന്നതോടെ വിജയിച്ചു എന്ന തോന്നലാവും ഇവര്‍ക്കെല്ലാം എന്നും അഖില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച നോവല്‍ റാം കെയര്‍ ഓഫ് ആനന്ദി പിഡിഎഫ് രൂപത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് ഇതിനോടകം നടപടി ആരംഭിച്ചിട്ടുണ്ട്. പുസ്‌കത്തിന്റെ പ്രസാധകരായ ഡിസി ബുക്‌സും രചയിതാവായ അഖില്‍ പി ധര്‍മ്മജനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ടെലിഗ്രാം ഗ്രൂപ്പിലൂടേയും മറ്റുമാണ് പ്രധാനമായും പുസ്തകത്തിന്റെ പിഡിഎഫ് വേര്‍ഷന്‍ പ്രചരിക്കുന്നത്.
അഖില്‍ പി ധര്‍മജന്‍ രചിച്ച റാം കെയര്‍ ഓഫ് ആനന്ദി നിലവില്‍ 31-ാം പതിപ്പിലെത്തി നില്‍ക്കുകയാണ്. ഇതുവരെ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയിട്ടുള്ളത്. ആമസോണ്‍ ഇന്ത്യയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ബെസ്റ്റ് സെല്ലറായിരുന്നു പുസ്തകം. ഇതിനിടയിലാണ് പുസ്തകത്തിന്റെ പിഡിഎഫ് പ്രചരിക്കാന്‍ തുടങ്ങിയത്.