• Tue. Dec 24th, 2024

ലാ നിന വരുന്നു! ശക്തമായ മഴയ്ക്ക് സാദ്ധ്യത, പ്രവചിച്ച് രാജ്യാന്തര കാലാവസ്ഥാ ഏജൻസികൾ

ByPathmanaban

Mar 25, 2024

ഈ വര്‍ഷം ജൂണോടെ എല്‍ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആ?ഗോള കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഓഗസ്റ്റില്‍ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിച്ചു. ജൂണ്‍-ഓഗസ്റ്റ് മാസത്തോടെ ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കില്‍ ഈ വര്‍ഷം രാജ്യത്ത് മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിച്ചു.

നിലവിലെ നി?ഗമനങ്ങള്‍ ഇങ്ങനെയാണെങ്കിലും എല്‍ നിനോ, ലാ നിനാ പ്രതിഭാസങ്ങള്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദ?ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രവചനങ്ങള്‍ അനുസരിച്ച്, ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ഏറ്റവും ഉയര്‍ന്ന മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. എല്‍ നിനോയില്‍ നിന്ന് ലാ നിന അവസ്ഥയിലേക്കുള്ള സുഗമമായ മാറ്റമാണ് ഇതിന് കാരണം.

എല്‍ നിനോ സൗതേണ്‍ ഓസിലേഷന്‍ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വര്‍ഷം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും. എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചു.

2023 ലെ മണ്‍സൂണ്‍ സീസണില്‍ 820 മില്ലീമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിച്ചത്. എല്‍ നിനോ 2024 ന്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കില്‍ 2024 ചൂടേറിയ വര്‍ഷമാകുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍, ലാ നിന രൂപപ്പെട്ടാല്‍ താപനില കുറയും. അതേ സമയം, ഉയര്‍ന്ന താപനില തുടരുകയാണെങ്കില്‍, തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.

Spread the love

You cannot copy content of this page