• Tue. Dec 24th, 2024

ആർട്ടിക്കിൾ 370 താത്കാലിക വ്യവസ്ഥ: എസ്. ജയശങ്കർ

ByPathmanaban

Mar 25, 2024

ആര്‍ട്ടിക്കിള്‍ 370 താത്കാലിക വ്യവസ്ഥയായിരുന്നെന്നും ജമ്മു കാശ്മീരിലേക്കും ലഡാക്കിലേക്കും പുരോഗമന നിയമങ്ങള്‍ എത്തുന്നതിന് അത് തടസമുണ്ടാക്കിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സിംഗപ്പൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍ സിംഗപ്പൂരിലെത്തിയത്. വിഘടനവാദം, അക്രമം,? തീവ്രവാദം എന്നിവ വളര്‍ത്തിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തത് ഇതില്‍പ്പെടുന്നു. മേഖലയുടെ ഭാവി മുന്നില്‍ കണ്ടുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതും തടയപ്പെട്ടു. എന്നാല്‍,? ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിലൂടെ കൈവന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് ജയശങ്കര്‍ സിംഗപ്പൂരിലെത്തിയത്.ഇന്നലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റൊവുമായി ഫോണ്‍ സംഭാഷണം നടത്തിയ അദ്ദേഹം 137 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

2019 ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. സംഭവിച്ച മാറ്റത്തിന്റെ ഗുണഫലങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Spread the love

You cannot copy content of this page