• Tue. Dec 24th, 2024

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയിട്ടില്ല. കുട്ടിയ്ക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല, രണ്ടു വയസ്സുകാരിയുടെ മരണം; പിതാവ് കസ്റ്റഡിയിൽ

ByPathmanaban

Mar 25, 2024

മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ്‌ ഫായിസ് പൊലീസ് കസ്റ്റഡിയിൽ. കാളികാവ് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഫായിസിനെതിരെ കുഞ്ഞിന്റെ മാതാവും, ബന്ധുക്കളും പരാതി നൽകിയിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയതായിരുന്നുവെന്നാണ് കുട്ടിയുടെ അടുത്ത ബന്ധുക്കളുടെ ആരോപണം. അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

‘ഇന്നലെ ഫായിസിൻ്റെ വീട്ടിൽ നിന്ന് ഫോൺ വിളിച്ചിരുന്നു. എടുത്തപ്പോൾ ഫോൺ കട്ടാക്കി, പിന്നീട് തിരിച്ച് വിളിച്ചപ്പോൾ അവൻ പറഞ്ഞത് കുട്ടി മരിച്ചുവെന്നാണ്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതാണെന്ന് പറഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയിട്ടില്ല. കുട്ടിയ്ക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല, കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞായിരുന്നില്ലെ ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് ചോദിച്ചു.

ഉമ്മയുടെ മുന്നിൽ വെച്ചാണ് കുട്ടിയെ കൊന്നത്. കുട്ടിയെ അലമാരയിലേയ്ക്ക് ഉന്തിയിട്ടും കട്ടിലിൽ എറിഞ്ഞും അടിച്ചും കൊങ്ങക്ക് പിടിച്ച് ഞെക്കിയിട്ടുമാണ് കൊന്നിരിക്കുന്നത്. ഫായിസിന്റെ ഉമ്മയും പെങ്ങളും അളിയനും നോക്കിനിക്കുകയായിരുന്നു.’ മരിച്ച കുഞ്ഞിന്‍റെ അടുത്ത ബന്ധു പറഞ്ഞു.

Spread the love

You cannot copy content of this page