അബുദാബി: എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ ചരിത്രം കുറിച്ച് യു എ ഇ. 2023 ല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും എണ്ണ ഇതര വിദേശ വ്യാപാരം വഴി 3.5 ട്രില്യണ്‍ ദിര്‍ഹമാണ് യു എ ഇ നേടിയത്.
യു എ ഇയുടെ ചരിത്രത്തിലെ തന്നെ സര്‍വകാല റെക്കോഡാണ് ഇത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്.