ഇടുക്കി: വീണ്ടും നാട്ടിലിറങ്ങി പടയപ്പ. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. ലോക്ക് ഹാര്‍ട്ടിന് സമീപമുള്ള ടോള്‍ ബൂത്തിനടുത്താണ് നിലവില്‍ ആനയുള്ളത്.
അത്യാധുനിക സംവിധാനം ഉള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം. രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു.
പടയപ്പയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തിന്റെ ദൗത്യം തുടരുകയാണ്. ഡ്രോണ്‍ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് നേരിട്ട് എത്തിയാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.