• Tue. Dec 24th, 2024

തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ByPathmanaban

Mar 24, 2024

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍ നടപ്പാക്കും. കലാലയങ്ങളില്‍ അക്രമങ്ങള്‍ ഏറുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിന് ഒരു പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായും എൻഡിഎ സ്ഥാനാര്‍ഥി സംവദിച്ചു. ‘കഴിവ് കൊടുക്കാതെ അറിവ് മാത്രം പകര്‍ന്നുനല്‍കുന്ന വിദ്യാഭ്യാസത്തിന് പൂര്‍ണതയില്ല. തൊഴില്‍ നൈപുണ്യം പുതിയ കാലത്ത് അനിവാര്യമാണ്. മാറ്റങ്ങള്‍ സ്കൂള്‍ തലം തൊട്ട് തുടങ്ങണം’. വിദ്യാഭ്യാസ രംഗത്ത് ഒരു തിരുവനന്തപുരം മോഡല്‍ വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Spread the love

You cannot copy content of this page