• Sat. Dec 21st, 2024

കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക്

ByPathmanaban

Jun 13, 2024

കുവൈറ്റ് ദുരന്തത്തെ തുടര്‍ന്ന് അടിയന്തരമായി കുവൈറ്റിലേക്ക് പോകാന്‍ ഒരുങ്ങി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കുവൈറ്റിലേക്ക് പോകാന്‍ മന്ത്രിസഭായോഗം ആരോഗ്യ മന്ത്രിയെ ചുമതലപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനമായി.

മന്ത്രിയും ഉദ്യോഗസ്ഥരുമാണ് കുവൈറ്റിലേക്ക് പോകുന്നത്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കുവൈറ്റിലുണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് മന്ത്രി പി. രാജീവ് വിലയിരുത്തി.
കുവൈറ്റില്‍ മരിച്ചവരില്‍ മലയാളികളുടെ എണ്ണം 24 ആയി. അതില്‍ 17 പേരെ തിരിച്ചറിഞ്ഞതായി നോര്‍ക്ക പുറത്തുവിട്ടു.

Spread the love

You cannot copy content of this page