• Mon. Dec 23rd, 2024

ഇടവേള ബാബു ഒഴിയും; മോഹന്‍ലാല്‍ തുടരും; നേതൃമാറ്റത്തിനൊരുങ്ങി താരസംഘടനയായ അമ്മ

ByPathmanaban

Jun 12, 2024

കൊച്ചി; താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം. ജൂണ്‍ 30ന് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് ഇടവേള ബാബു വ്യക്തമാക്കി. സംഘടനയിലേക്ക് പുതിയ ആളുകള്‍ വരേണ്ട സമയമായെന്നും സന്തോഷത്തോെടയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കി.

മോഹന്‍ലാല്‍ പ്രസിഡന്റായി തുടരുമെന്നും അധികാരദുര്‍വിനിയോഗം ചെയ്യാത്തയാള്‍ തന്നെയാകും പുതിയ ജനറല്‍ സെക്രട്ടറിയെന്നും ഇടവേള ബാബു പറഞ്ഞു. രാഷ്ട്രീയക്കാര്‍ അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മ രൂപീകരിച്ച 94മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍നിന്നാണ് ഇടവേളയെടുക്കുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെ കൂടുതല്‍ യുവാക്കളും നേതൃനിരയില്‍ എത്തിയേക്കും.

Spread the love

You cannot copy content of this page