• Tue. Dec 24th, 2024

തുടർച്ചയായ നിയമലംഘനങ്ങൾ; സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ആലോചന

ByPathmanaban

Jun 10, 2024

ആലപ്പുഴ: സഞ്ജു ടെക്കിയുടെ യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിൽ തുടർച്ചയായ നിയമലംഘനങ്ങൾ കണ്ടെത്തി.160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിൻറെ ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകി. ഇന്ന് ആർടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.

17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. ഇയാളുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടർച്ചയായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം. അതിനിടെ നായയെ മടിയിൽ ഇരുത്തി കാർ ഡ്രൈവ് ചെയ്ത സംഭവത്തിൽ ആർടിഒ നടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴ ചാരുംമൂടിലാണിത്. ഇന്ന് അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകാൻ ഡ്രൈവർക്ക് നിർദേശം നൽകി.

Spread the love

You cannot copy content of this page