• Tue. Dec 24th, 2024

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയേല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തു ധാര്‍ഷ്ട്യം. എന്നും ഇടത് പക്ഷത്ത്; ഡോ ഗീവര്‍ഗീസ് മാര്‍ കുറിലോസ്

ByPathmanaban

Jun 8, 2024

തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ്. ”നേരത്തേ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ പറയാനുള്ളു. അതില്‍ കൂടുതലായോ കുറവായോ ഒന്നും പറയാനില്ല വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരണമില്ല. ഞാന്‍ എന്നും ഇടതുപക്ഷത്താണ് ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്റെ ഹൃദയപക്ഷം തന്നെയാണ് എന്റെ പക്ഷം അതിലൊന്നും മാറ്റമുണ്ടാകില്ല’- അദ്ദേഹം വ്യക്തമാക്കി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയേല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തു ധാര്‍ഷ്ട്യവുമാണെന്നു ഗീവര്‍ഗീസ് മാര്‍ കുറിലോസ് വിമര്‍ശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. പുരോഹിതന്‍മാരുടെ്. ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഇന്നലെ മൂന്നാം വര്‍ഷ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Spread the love

You cannot copy content of this page