• Tue. Dec 24th, 2024

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പ്രവര്‍ത്തകനായി തുടരും; കെ മുരളീധരന്‍

ByPathmanaban

Jun 8, 2024

കോഴിക്കോട്: തൃശൂരിലെ തോല്‍വി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാന്‍ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും മുരളീധരന്‍ പറഞ്ഞു.

”കോണ്‍ഗ്രസിനു ഒരുപാട് നേതാക്കളുണ്ട് എനിക്ക് പുതിയ പദവി ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകും. അതുവരെ മാറിനില്‍ക്കും. സുധാകരനെ മാറ്റാന്‍ പാടില്ല. ഇത്രയും നല്ല വിജയമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ മാറ്റരുത്. കെപിസിസി അധ്യക്ഷ സ്ഥാനം തരേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡില്ല. രാജ്യസഭയില്‍ ഒരുകാരണവശാലും ഞാന്‍ പോകില്ല. രാജ്യസഭയില്‍ പോകുന്നെങ്കില്‍ എന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണം.’ – മുരളീധരന്‍ പറഞ്ഞു. തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാല്‍ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയില്‍ ചിന്ത വന്നു. പരമ്പരാഗത വോട്ടുകള്‍ കിട്ടി ചില ആളുകള്‍ മാത്രം വിചാരിച്ചാല്‍ വോട്ട് മറിയില്ല. ഒരാള്‍ക്കെതിരെയും ഒരു പരാതിയും താന്‍ പറയില്ല. അന്വേഷണ കമ്മിഷന്റെ ആവശ്യമില്ല. കമ്മിഷന്‍ വന്നാല്‍ വീണ്ടും അടിയുണ്ടാകും. ഇത്രയും അച്ചടക്കമൊക്കെ തനിക്ക് പറ്റുകയുള്ളൂ. സംഘടന കൂടുതല്‍ തളരാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങള്‍ക്കറിയാം. ഭാവിയില്‍ ജനങ്ങള്‍ മറുപടി നല്‍കും. തൃശൂരില്‍ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരന്‍ താന്‍ തന്നെയായിരുന്നു. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരന്‍ പറഞ്ഞു.

Spread the love

You cannot copy content of this page