• Tue. Dec 24th, 2024

തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു; നേതൃത്വത്തിന് പരാതിയുമായി ശശി തരൂർ

ByPathmanaban

Jun 8, 2024

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂര്‍. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും തരൂരിന്റെ പരാതിയില്‍ പറയുന്നു. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തരൂര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരത്ത് ഇത്തവണ ശശി തരൂര്‍ വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ തലസ്ഥാനത്ത് തീരദേശ വോട്ടുകളാണ് തരൂരിന് തുണയായത്. തിരുവനന്തപുരത്ത് മൂന്നു മണ്ഡലങ്ങളില്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് ശശി തരൂര്‍ പറഞ്ഞു. 

വോട്ടെണ്ണലിന്റെ അവസാന നിമിഷമാണ് തരൂ ലീഡ് ഉയര്‍ത്തിയത്. അതിന് തുണയായത് തീരദേശ, ഗ്രാമീണ വോട്ടുകളാണ്. നേമവും കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും ഉള്‍പ്പെട്ട നഗരമേഖല പൂര്‍ണമായി കൈവിട്ടു. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം വിളിച്ചുച്ചേര്‍ത്ത തരൂര്‍ ഇക്കാര്യം യോഗത്തിലും ഉന്നയിച്ചു. സംഘടനാ വീഴ്ചയുണ്ടായെന്ന് തരൂര്‍ തന്നെ സമ്മതിച്ചു. 

രാജീവ് ചന്ദ്രശേഖര്‍ 342078 വോട്ടുകളും പന്ന്യന്‍ രവീന്ദ്രന്‍ 247648 വോട്ടുകളും നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മാന്‍ ഓഫ് ദ മാച്ച് രാഹുല്‍ ?ഗാന്ധിയെന്ന് മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് ശശി തരൂര്‍. അദ്ദേഹം ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ അഹങ്കാരത്തിനും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ അവരുടെ തോല്‍വിക്ക് കാരണമെന്നും തരൂര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

അടുത്ത തിരഞ്ഞടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും യുവാക്കള്‍ക്കായി മാറി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ തന്‍അറെ പരമാവധി ചെയ്തുവെന്ന് കരുതുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ എവിടെ നിര്‍ത്തണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും എല്ലാവരും മനസിലാക്കണമെന്ന് വിശ്വസിക്കുന്നു. വോട്ടര്‍മാര്‍ക്കായി പരമാവധി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തുടരുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ ലോക്സഭാംഗം അല്ലാതെ തന്നെ പൊതുജീവിതത്തില്‍ സേവനമനുഷ്ഠിക്കാനുള്ള വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Spread the love

You cannot copy content of this page