• Tue. Dec 24th, 2024

വി.കെ. ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ നല്‍കുമെന്ന് ബെറ്റ്; വാക്കു പാലിച്ച് സി.പി.എം. പ്രവര്‍ത്തകന്‍, 75283 രൂപ കൈമാറി

ByPathmanaban

Jun 7, 2024

പാലക്കാട്: വി.കെ. ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വച്ച് നല്‍കുമെന്ന ബെറ്റ് വച്ച സി.പി.എം. പ്രവര്‍ത്തകന്‍ വാക്കുപാലിച്ചു. സി.പി.എം. പ്രവര്‍ത്തകന്‍ തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖാണ് ബെറ്റുവച്ച പണം നല്‍കിയത്. 

വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വച്ചത്. വി.കെ. ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപവച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം. 

സമീപത്തുണ്ടായിരുന്നവരെ ബെറ്റിന്റെ മധ്യസ്ഥരാക്കിയും നിശ്ചയിച്ചു. ഫലം വന്നതോടെ വി.കെ. ശ്രീകണ്ഠന് ലഭിച്ച 75283 വോട്ട് ഭൂരിപക്ഷത്തിന് സമാനമായി 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ എടുക്കാന്‍ വന്നപ്പോഴുണ്ടായ രാഷ്ട്രീയ ചര്‍ച്ചകളാണ് ബെറ്റ് വരെയെത്തിയത്.
ആര്യയുടെ ഭര്‍ത്താവ് സുജീഷ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റാണ്.

Spread the love

You cannot copy content of this page