• Tue. Dec 24th, 2024

ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം

ByPathmanaban

Jun 6, 2024

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ , ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചര്‍ച്ചകള്‍ക്ക് വേഗം കൂടുന്നു. ഉദയനിധിയെ കൂടുതല്‍ ചുമതലകള്‍ ഏല്പിക്കണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യപ്പെട്ടു.ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ നവംബറില്‍ ഉയര്‍ന്നപ്പോള്‍ എം കെ സ്റ്റാലിന്‍ നേരിട്ടിറങ്ങി ചര്‍ച്ചകള്‍ തടഞ്ഞു. സ്റ്റാലിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയില്‍ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത് ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു വൈകാരികമായ ഇടപെടല്‍.

എന്നാല്‍ നാല്‍പതിതില്‍ നാല്‍പതും ഡിഎംകെ സഖ്യം തൂത്തുവാരിയ പടയോട്ടത്തോടെ ഉദയനിധിയുടെ സമയം ആയെന്നാണ് ഡിഎംകെയിലെ സംസാരം. പ്രകടനപത്രിക തയാറാക്കിയ സമിതിയിലെ അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുത്തതും പല പ്രധാന മണ്ഡലങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിച്ചതും താരപ്രചാരകണമായി 40 മണ്ഡലങ്ങളിലും ആവേഷമായതും എല്ലാം ഉദയനിധി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരത്തില്‍ മുന്നണികള്‍ തമ്മിലെ വ്യത്യാസം ഉദയനിധി ആയിരുന്നുവെന്ന് ഡിഎംകെ വാര്‍ത്താക്കുറിപ്പ് ഇറക്കിയതും അസാധാരണമായി. ഡിഎംകെയുടെ ചരിത്ര വിജയത്തിനായി കഠിനധ്വാനം ചെയ്ത ഉദയനിധിയെ കൂടുതല്‍ ഉത്തരവാദിത്തം ഏല്പിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആവശ്യം

നിയമസഭ സമ്മേളനം ഈ മാസം അവസാനം ചേരും മുന്‍പ് ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.അടുത്തൊന്നും തിരഞ്ഞെടുപ്പുകള്‍ ഇല്ലാത്തതും പ്രതിപക്ഷം ദുര്‍ബലം ആയതും ഉദയനിധിയുടെ സ്ഥാനക്കയറ്റം വേഗത്തില്‍ ആക്കിയേക്കും.

Spread the love

You cannot copy content of this page