റായ്ബറേലി: റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വൻ വിജയം. 4 ലക്ഷം വോട്ടിൻ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്.
ഉത്തർ പ്രദേശ് സർക്കാരിലെ മന്ത്രിയും ബിജെപി നേതാവുമായ ദിനേശ് സിങിനെ പരാജയപ്പെടുത്തിയാണ് റായ്ബറേലിയിലെ രാഹുലിന്റെ ചരിത്ര വിജയം. വിജയത്തോടെ സോണിയാ ഗാന്ധി റായ്ബറേലിയിൽ നേടിയ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് രാഹുൽ.
രാഹുലിന്റെ ഒന്നാം മണ്ഡലമായ വയനാട്ടിലും മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി അദ്ദേഹം മുന്നിട്ട് നിൽക്കുകയാണ്.