• Tue. Dec 24th, 2024

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

ByPathmanaban

Jun 2, 2024

കോഴിക്കോട്: സ്‌കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ലോറി തട്ടി വീട്ടമ്മ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. പൊയില്‍കാവ് സ്വദേശി ഷില്‍ജയാണ് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ അപകടത്തില്‍ മരിച്ചത്. സിസിടിവി ദൃശൃങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറെ പൊലീസ് പിടികൂടിയത്.

ദൃശൃങ്ങളില്‍ ലോറി അമിത വേ?ഗതയിലായിരുന്നു എന്ന് വ്യക്തമാണ്. വലിയ ഒച്ചയില്‍ ഹോണ്‍ മുഴക്കി ലോറി മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. തെറ്റായ ദിശയിലൂടെയാണ് ലോറി സഞ്ചരിച്ചതെന്നും ചിത്രങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ അപകടം നടന്നത് അറിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. അപകട സ്ഥലത്തേക്ക് ആംബുലന്‍സും പൊലീസും എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

Spread the love

You cannot copy content of this page