• Sat. Dec 21st, 2024

ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർക്ക് ദാരൂണാന്ത്യം

ByPathmanaban

May 29, 2024

ലഖ്നോ: ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകനും സ്ഥാനാർഥിയുമായ കരൺ ഭൂഷൻ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർ മരിച്ചു. യു.പിയിലെ ഗോണ്ടയിൽ വെച്ച് ടോയോട്ട ഫോർച്യൂണർ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

കൈസർഗഞ്ച് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കരൺ ഭൂഷൺ സിങ്. 17കാരൻ ഉൾപ്പടെ അപകടത്തിൽ മരിച്ചത്.കാറോടിച്ചയാളെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കരൺ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് യു.പി പൊലീസ് അറിയിച്ചു. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിൽ കരണിനെ കുറിച്ച് പൊലീസ് പരാമർശമില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ കോളോണിൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന്‍ വലിയ ആൾക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഗുസ്തി താരങ്ങൾ ലൈംഗിക പീഡനാരോപണം ഉയർത്തിയതിനെ തുടർന്ന് ബ്രിജ് ഭൂഷൻ വിവാദത്തിലായിരുന്നു.

തുടർന്ന് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന് പകരം കരണിന് ബി.ജെ.പി സീറ്റ് നൽകുകയായിരുന്നു. എൽ.എൽ.ബി ബിരുദധാരിയായ കരൺ ആസ്ട്രേലിയയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

Spread the love

You cannot copy content of this page