• Tue. Dec 24th, 2024

കുഴിമന്തി കഴിച്ച് മരണം; പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ByPathmanaban

May 29, 2024

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് 56 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്ന് കൈപ്പമംഗലം പൊലീസ് അറിയിച്ചു. റഫീഖ്, അസ്ഫര്‍ എന്നിവരാണ് സെയിന്‍ ഹോട്ടലിന്റെ നടത്തിപ്പുകാര്‍. മരണം നടന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച വൈകിട്ട് വിളമ്പിയ കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. സംഭവത്തില്‍ 180 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. പനിയും ഛര്‍ദിയും മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചിരിക്കുകയാണ്.

Spread the love

You cannot copy content of this page