• Fri. Dec 20th, 2024

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ ജൂണ്‍ 10 വരെ അപേക്ഷിക്കാം

ByPathmanaban

May 28, 2024

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (കൊച്ചി സെന്റര്‍) അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. വൈകിട്ട് ആറു മുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

മൊബൈല്‍ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് , സോഷ്യല്‍ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍ , ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അവസാന തീയതി ജൂണ്‍ 10. വെബ്‌സൈറ്റ് www.keralamediaacademy.org ഫോണ്‍: 8848277081, 0484-2422275, 2422068, 0471-2726275.

Spread the love

You cannot copy content of this page