പാലക്കാട്: ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് യാത്രക്കിടെ പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ ഗായത്രി (25) ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടി.
ട്രെയിനിന്റെ ബര്‍ത്തില്‍ പാമ്പിനെ കണ്ടെന്ന് ചില യാത്രക്കാര്‍ പരാതിപ്പെട്ടു. റെയില്‍വേ പൊലീസ് തെരച്ചില്‍ നടത്തുകയാണ്. പാമ്പിനെയൊന്നും കണ്ടെത്താനായില്ലെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.
പാമ്പിനെ കണ്ടെന്ന് പറയുന്ന ബോഗി പൂട്ടിയ ശേഷം ട്രെയിൻ സർവീസ് തുടരുകയാണ്. നിലമ്പൂർ എത്തിയ ശേഷം വിശദമായ പരിശോധന നടത്താമെന്നാണ് റെയില്‍വേ അധികൃതർ അറിയിച്ചത്.