• Sun. Dec 22nd, 2024

ഡല്‍ഹിയില്‍ ഇന്‍ഡിഗോ എക്സ്പ്രസിന് ബോംബ് ഭീഷണി

ByPathmanaban

May 28, 2024

ഡല്‍ഹി: ഇന്‍ഡിഗോ എക്സ്പ്രസിന് ബോംബ് ഭീഷണി. ഡല്‍ഹി-വാരാണസി ഇന്‍ഡിഗോ എക്സ്പ്രസിനാണ് ബോംബ് ഭീഷണി. രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന്‍ യാത്രക്കാരെയും മാറ്റി ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്.

യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സിആര്‍പിഎഫ് അറിയിച്ചു.

Spread the love

You cannot copy content of this page