• Tue. Dec 24th, 2024

കെ രാധാകൃഷ്ണന്റെ ബോര്‍ഡിന് തീയിട്ടു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ആരോപണം

ByPathmanaban

Mar 22, 2024

ആലത്തൂര്‍:ആലത്തൂര്‍ മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ ബോര്‍ഡിന് തീയിട്ടു. കുഴല്‍മന്ദം ചന്തപ്പുര ജംക്ഷനില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനാണ് തീയിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എല്‍ ഡി എഫ് ആരോപിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love

You cannot copy content of this page