• Tue. Dec 24th, 2024

ജീ യുടെ സെനറ്റ് നോമിനേഷന്‍ ഹൈക്കോടതി എടുത്ത് തോട്ടില്‍ എറിഞ്ഞിട്ടുണ്ട്; തോറ്റത് ജീ മാത്രമല്ല പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള മുള്ള് മുരി മൂര്‍ഖന്‍ പാമ്പുകള്‍; പി എം ആര്‍ഷോ

ByPathmanaban

May 21, 2024

കേരള സര്‍വകലാശാല സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിയണമെന്ന് പിഎം ആര്‍ഷോ. യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആര്‍ഷോ ആരോപിച്ചു.

ജീ യുടെ സെനറ്റ് നോമിനേഷന്‍ ബഹു. ഹൈ ക്കോടതി എടുത്ത് തോട്ടില്‍ എറിഞ്ഞിട്ടുണ്ട്. തോറ്റത് ജീ മാത്രമല്ല ജീക്ക് സംരക്ഷണ കവചമൊരുക്കാന്‍ മുന്നില്‍ നിന്ന പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്ത ‘ചാന്‍സലര്‍ മുന്നണി’യിലെ സര്‍വ്വ മുള്ള് മുരിക്ക് മൂര്‍ഖന്‍ പാമ്പുകളുമാണെന്നും ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.ചാന്‍സലര്‍ നടത്തിയ ഓരോ നീക്കത്തിനും പിന്തുണ നല്‍കിയ യുഡിഎഫ് – ബിജെപി – രാജ്ഭവന്‍ സഖ്യത്തിനാകെ ഏറ്റ തിരിച്ചടിയാണിത്. ചാന്‍സലര്‍ തിരുകി കയറ്റിയ വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ കോടതിവിധി കേരള ജനതയുടെ ആകെ സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ വിജയമാണെന്നും എസ്എഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു.

Spread the love

You cannot copy content of this page