• Tue. Dec 24th, 2024

ബലിപെരുന്നാളിന് കുവൈറ്റില്‍ ഒമ്പതു ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

ByPathmanaban

May 18, 2024

കുവൈറ്റ് സിറ്റി: ബലിപെരുന്നാളിന് കുവൈറ്റില്‍ ഒമ്പതു ദിവസത്തെ നീണ്ട അവധിക്ക് സാധ്യത. ജൂണ്‍ 16നാണ് ഈ വര്‍ഷത്തെ അറഫാ ദിനമെങ്കില്‍ ഒമ്പത് ദിവസത്തെ അവധി ലഭിക്കുക. അങ്ങനെയെങ്കില്‍ ജൂണ്‍17,18,19 തീയതികളിലായിരിക്കും ബലിയപെരുന്നാള്‍ അവധി. ജൂണ്‍ 20 വ്യാഴാഴ്ച വിശ്രമ ദിവസമായി പ്രഖ്യാപിക്കും. പിന്നീട് ജൂണ്‍ 23ന് ആയിരിക്കും ജോലി പുനരാരംഭിക്കുക. ഈ രീതിയിലാണെങ്കിലാണ് ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.

അറഫാ ദിനം ജൂണ്‍ 15നാണെങ്കില്‍ പെരുന്നാള്‍ അവധി നാല് ദിവസമായിരിക്കും. ജൂണ്‍ 16,17,18 എന്നീ ദിവസങ്ങളിലായിരിക്കും പെരുന്നാള്‍ അവധി ലഭിക്കുക. ജൂണ്‍ 19-ന് ബുധനാഴ്ച്ച ജോലികള്‍ പുനരാരംഭിക്കുകയും ചെയ്യും. അവധി നാല് ദിവസമാണെങ്കില്‍, അത് നീട്ടാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് ജൂണ്‍ 19, 20 തീയതികളില്‍ ആനുകാലിക അവധിക്ക് അഭ്യര്‍ത്ഥന സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സര്‍വീസ് കമ്മീഷന്‍ മുന്‍കൂട്ടി അവധിയുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കും.

Spread the love

You cannot copy content of this page