• Tue. Dec 24th, 2024

ആര്‍എല്‍വി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്; കോളജ് ഡേ സെലിബ്രേഷനില്‍ മുഖ്യഥിതിയാകും

ByPathmanaban

Mar 22, 2024

പാലക്കാട്: ആര്‍എല്‍വി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്. ഇന്ന് ഉച്ചക്ക് നടക്കുന്ന കോളജ് ഡേ സെലിബ്രേഷനില്‍ ആര്‍എല്‍വി മുഖ്യഥിതിയാകും. കെ.എസ്.യു ഭരിക്കുന്ന യൂണിയന്‍ ആണ് വേദിയൊരുക്കുന്നത്.കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത് തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നത്.

കലാമണ്ഡലം സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. പരാതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ഇതിനിടെ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണന്‍ സ്വീകരിച്ചു. കൊല്ലം ഭരണിക്കാവ് ക്ഷേത്ത്രില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനായിരുന്നു സുരേഷ് ഗോപി ക്ഷണിച്ചിരുന്നത്. സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ചെന്നും ക്ഷണം സ്വീകരിച്ചെന്നും രാമകൃഷ്ണന്‍ അറിയിച്ചു. പ്രതിഫലം നല്‍കിയാണ് പരിപാടിക്കു വിളിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും വ്യക്തമാക്കിയിരുന്നു.

Spread the love

You cannot copy content of this page