ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദുരഭിമാനക്കൊല. 55 കാരനായ മുഹമ്മദ് ഷാഹിദ് ആണ് 18 കാരിയായ മകള്‍ സുഹാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു.
കുടുംബത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവതിയുടെ ദാരുണമായ കൊലയ്ക്ക് പിന്നില്‍ പിതാവ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകത്തില്‍ ആര്‍ക്കും ഒരു പങ്കും ഇല്ല. ഞാന്‍ മാത്രമാണ് അത് ചെയ്തത്. കുടുംബത്തിന്റെ മാന്യതയ്ക്ക് ഭംഗം വരുത്തരുതെന്ന് ഞാന്‍ പലതവണ അവളെ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഞാന്‍ താടി സൂക്ഷിച്ചിട്ടുണ്ട് അതിന്റെ ബഹുമാനം നിലനിര്‍ത്താന്‍ അവളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഞാന്‍ പറയുന്നത് കേള്‍ക്കാതെ അവള്‍ കാമുകനുമായി മൂന്ന് ദിവസമായി സംസാരിച്ചു. അഭിമാനത്തിന് ഭംഗം വരുത്തിയതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പറയുന്നു.
ദിവസവേതനക്കാരനായ മുഹമ്മദ് ഷാഹിദിന് കൊല്ലപ്പെട്ട സുഹാന ഉള്‍പ്പെടെ മൂന്ന് പെണ്‍മക്കളും നാല് ആണ്‍മക്കളാണുള്ളത്.