കാസര്‍കോട്: കാറഡുക്കയില്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് അംഗങ്ങളറിയാതെ സ്വര്‍ണവായ്പ തട്ടിപ്പ് നടത്തിയ സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
4.76 കോടി രൂപയുടെ സ്വര്ണപ്പണയമെടുത്താണ് തട്ടിപ്പ് നടത്തിയത്. കെ.രതീശനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.