• Tue. Dec 24th, 2024

‘കളവുകള്‍ക്കു മേല്‍ കളവുകള്‍ പറഞ്ഞ് ന്യായീകരണങ്ങള്‍ നടത്തുകയാണ് ടൊവിനോ’; പ്രതികരിച്ച് സനല്‍കുമാര്‍

ByPathmanaban

May 13, 2024

ഴക്ക്’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാറും നടന്‍ ടൊവിനോ തോമസും തമ്മിലുള്ള തര്‍ക്കം കടുക്കുകയാണ്. സനല്‍ കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിയിരുന്നു. ലൈവില്‍ സംവിധായകന്റെ ചാറ്റ് ഉള്‍പ്പടെ നിരത്തിയായിരുന്നു ടൊവിനോ കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമ മേഖലയിലെ നിരവധി പേര്‍ ടൊവിനോയ്ക്ക് പിന്തുണയും അറിയിച്ചു. എന്നാല്‍ ടൊവിനോയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ മറുപടി.

‘വഴക്ക് സിനിമയുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി എന്നോണം ടോവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടോവിനോ പ്രതികരിക്കാന്‍ തയ്യാറായി എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ അസത്യങ്ങള്‍ പറഞ്ഞു വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതില്‍ സങ്കടമുണ്ട്. ചില കാര്യങ്ങള്‍ കുറേകൂടി വ്യക്തമാക്കേണ്ടത് ഉള്ളതുകൊണ്ട് എഴുതുന്നു.

കളവുകള്‍ക്കു മേല്‍ കളവുകള്‍ പറഞ്ഞ് ന്യായീകരണങ്ങള്‍ നടത്തുകയാണ് ടൊവിനോയെന്ന് സംവിധായകന്‍ പറയുന്നു. തന്റെ സോഷ്യല്‍ സ്റ്റാറ്റസുകൊണ്ടാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ എടുക്കാത്തതെങ്കില്‍ യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യണമെന്നും സനല്‍കുമാര്‍ ആവശ്യപ്പെട്ടു. പറഞ്ഞ കാര്യങ്ങള്‍ സത്യമായതിനാല്‍ തന്നെ ഈ വിഷയത്തിന്‍ മേല്‍ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താന്‍ തയ്യാറല്ലായെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

You cannot copy content of this page